കൊച്ചി: മലയാളത്തിന്റെ പ്രിയ സോഷ്യല്‍ മീഡിയ താരം പേര്‍ളി മാണി വീണ്ടും അമ്മയായി. പേര്‍ളി മാണിക്കും ശ്രീനീഷ് അരവിന്ദിനും പെണ്‍കുഞ്ഞ് പിറന്ന വിവരം അറിയിച്ചത് ശ്രീനീഷ് തന്നെയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച പോസ്റ്റിലാണ് ഇക്കാര്യം ശ്രീനീഷ് വ്യക്തമാക്കിയത്. പേര്‍ളിയും കുഞ്ഞും ആരോഗ്യത്തോടെ സുഖമായിരിക്കുന്നു എന്നും ശ്രീനിഷ് കുറിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും സ്‌നേഹത്തിനും ശ്രീനിഷ് നന്ദിയറിയിച്ചു.
|
‘ഒന്‍പത് മാസങ്ങള്‍ക്ക് കടന്ന്… ഞങ്ങള്‍ ആദ്യമായി കണ്ടപ്പോള്‍… അവളെ ഞാന്‍ ആദ്യമായി ചേര്‍ത്ത് പിടിച്ച നിമിഷമാണിത്. അവളുടെ സോഫ്റ്റ് ആയ സ്‌കിന്‍, കുഞ്ഞു ഹൃദയമിടിപ്പ്, ഇവയെല്ലാം ഏറ്റവും വിലപ്പെട്ട നിമിഷങ്ങളായി ഞാന്‍ ഓര്‍ത്തിരിക്കും. സന്തോഷകണ്ണീര്‍ വീണ ദിവസമാണ് ഇത്. ഒരു പെണ്‍കുഞ്ഞിന്റെ കൂടെ അമ്മയായിരുന്നു ഞാന്‍. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എല്ലാവരും ആശംസകളും പ്രാര്‍ത്ഥനകളും അയച്ചു എന്ന് ശ്രീനി പറഞ്ഞു. ഞങ്ങളുടെ കൊച്ചു കുടുബം ഇത്രമേല്‍ സ്‌നേഹിക്കപ്പെടുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം. എല്ലാവര്‍ക്കും നന്ദി, സ്‌നേഹം. നിങ്ങളുടെ അനുഗ്രഹങ്ങള്‍ കുഞ്ഞിന് ഉണ്ടാവും എന്ന് എനിക്ക് അറിയാം,’ കുഞ്ഞിന്റെ വരവിനെ തുടര്‍ന്ന് പേര്‍ളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിള എന്നൊരു മകളുണ്ട് പേര്‍ളി ശ്രീനേഷ് ദമ്പതികള്‍ക്ക്. പേര്‍ളിയുടെ യൂട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്കും സുപരിചിതയാണ് കുഞ്ഞു നില.


