29
May 2025
Mon
29 May 2025 Mon
pet dog kills owner and eats his private parts in Hyderabad

ഹൈദരാബാദില്‍ ഉടമയെ കൊന്ന് ജനനേന്ദ്രിയം ഭക്ഷിച്ച് വളര്‍ത്തുനായ. 35കാരനായ പവന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പവന്‍ കുമാര്‍ വളര്‍ത്തിയിരുന്ന ഹസ്‌കി ഇനത്തില്‍പെട്ട നായ യുവാവിനെ ആക്രമിച്ചുകൊന്ന് മൃതദേഹ ഭാഗം ഭക്ഷിച്ചുവെന്നാണ് പോലീസ് നിഗമനം. നായയുടെ വായയില്‍ ചോര കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അധികൃതരെ നയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം പൊതുവെ ശാന്തശീലരായ ഹസ്‌കി ഉടമകളെ ആക്രമിക്കുന്ന സംഭവം അതിവിരളമാണെന്നും പവന്‍ കുമാറിന്റെ മരണം ഒട്ടേറെ ദുരൂഹതകളുയര്‍ത്തുന്നുണ്ടെന്നും അയല്‍വാസികള്‍ അഭിപ്രായപ്പെട്ടു. നായ ആക്രമിച്ചപ്പോള്‍ എന്തുകൊണ്ടായിരിക്കാം പവന്‍ കുമാര്‍ ബഹളം വയ്ക്കുകയോ നിലവിളിക്കുകയോ ചെയ്യാതിരുന്നതെന്നും അവര്‍ ചോദിച്ചു. ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ വരുന്നതുവരെ പെട്ടെന്നൊരു തീരുമാനത്തില്‍ എത്തരുതെന്ന് മൃഗസ്‌നേഹികള്‍ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

g pet dog kills owner and eats his private parts in Hyderabad

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക