തിരുവനന്തപുരം പേട്ടയില്‍ നിന്ന് ബിഹാരി ദമ്പതികളുടെ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് പോക്സോ കേസ് പ്രതിയെന്ന് പൊലീസ്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പിടിച്ചുപറിയുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഹസന് കുട്ടിയെയാണ് പൊലീസ് ഇന്നു പിടികൂടിയത്. ലൈംഗികമായി ആക്രമിക്കുന്നതിനായാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നു പ്രതി പൊലീസിനോടു വെളിപ്പെടുത്തി. 2022ല്‍ ഇയാളെ അയിരൂര്‍ പൊലീസ് പോക്സോ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിടിച്ചുപറിക്കേസില്‍ ആര്‍പിഎഫും ഇയാളെ മുമ്പ് പിടികൂടിയിട്ടുണ്ടായിരുന്നു.
|
ഫെബ്രുവരി 19ന് രാത്രിയാണ് വഴിയരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. ഉപദ്രവിക്കാനുള്ള ശ്രമത്തിനിടെ കുഞ്ഞ് നിലവിളിച്ചതോടെ ഇയാള്‍ വായ പൊത്തിപ്പിടിക്കുകയും കുഞ്ഞിന്റെ ബോധം നഷ്ടമാവുകയുമായിരുന്നു. ഇതോടെ ഇയാള്‍ കുഞ്ഞിനെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഓടയില്‍ തള്ളുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ ആയി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിനിടെയായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





