01
Jun 2025
Wed
01 Jun 2025 Wed
Pharmacist arrested for selling drugs to students in Kottayam

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് ഗുളികകള്‍ വിറ്റുവന്നിരുന്ന ഫാര്‍മസിസ്റ്റ് പിടിയിലായി. കോട്ടയത്താണ് സംഭവം. നട്ടാശ്ശേരി സ്വദേശി മിനു മാത്യു ആണ് എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. മിനു മാത്യുവില്‍ നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 213 ഗ്രാം നൈട്രോസൈപാം ഗുളികകള്‍ എക്‌സൈസ് പിടിച്ചെടുക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏറ്റുമാനൂരിലും കോട്ടയത്തും ഫാര്‍മസിസ്റ്റായി ജോലിനോക്കിയിട്ടുള്ള പ്രതി ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിവില്‍ എക്‌സൈസ് ഓഫിസര്‍ സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഒരു സ്ട്രിപ്പ് മയക്കുമരുന്ന് ഗുളികയ്ക്ക് ആയിരം രൂപയാണ് പ്രതി ഈടാക്കിയിരുന്നത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് പി.ജി, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബൈജുമോന്‍, ഹരിഹരന്‍പോറ്റി, പ്രിവന്റീവ് ഓഫിസര്‍മാരായ ആരോമല്‍ മോഹന്‍, പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുനില്‍കുമാര്‍ കെ, ശ്യാം ശശിധരന്‍, അമല്‍ ഷാ മാഹീന്‍കുട്ടി, അജു ജോസഫ്, പ്രദീപ് എം.ജി, ജോസഫ് കെ.ജി, അരുണ്‍ ലാല്‍ വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രിയ കെ.എം, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ ബിബിന്‍ ജോയി എന്നിവരാണ് പ്രതിയെ പിടികൂടാനുള്ള റെയ്ഡില്‍ പങ്കെടുത്തത്.

ALSO READ: വിവിധ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക