ഡ്യൂട്ടിക്കിടെ പൈലറ്റ് മരിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മിയാമിയിൽ നിന്ന് ചിലിയിലേക്ക് 271 യാത്രക്കാരുമായി പോവുകയായിരുന്ന ലാതം എയർലൈൻസിന്റെ വിമാനമാണ് പൈലറ്റിന്റെ ആക്സമിക മരണത്തെ തുടർന്ന് എമർജൻസി ലാന്റിങ് നടത്തിയത്.
|
ഞായറാഴ്ച രാത്രിയാണ് സംഭവം. വിമാനം പുറപ്പെട്ട് മൂന്നു മണിക്കൂറിനു ശേഷമാണ് പൈലറ്റായ ഇവാൻ അൻഡൗറിന് ശാരീരിക അസ്വസ്ഥത ഉണ്ടായത്. സഹപൈലറ്റ് ഉടൻ വിമാനം പനാമയിൽ അടിയന്തര ലാന്റിങ് നടത്തിയെങ്കിലും പൈലറ്റ് മരിക്കുകയായിരുന്നു. 25 വർഷത്തെ അനുഭവസമ്പത്തുള്ള പൈലറ്റായിരുന്നു ഇവാൻ എന്ന് എയർലൈൻ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





