27
Feb 2026
Fri
27 Feb 2026 Fri
Pinarayi Vijayan will lead LDF in assembly election says MA Baby

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്‍ഡിഎഫ് പ്രചാരണം പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍ തീരുമാനം. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഐഎമ്മിന് ഇല്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ മാര്‍ച്ച് ആദ്യ വാരം യോഗം ചേരും. മറ്റു പിബി അംഗങ്ങള്‍ മത്സരിക്കുമോ എന്നത് ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും. ആരെല്ലാം മല്‍സരിക്കും എന്നതിന്റെ പൂര്‍ണചിത്രം നാലഞ്ചു ദിവസത്തിനകം അറിയാനാകുമെന്നും എം എ ബേബി വ്യക്തമാക്കി.

ALSO READ: വിവാഹമോചനം ആവശ്യപ്പെട്ട് നടന്‍ വിജയ് യുടെ ഭാര്യ കോടതിയില്‍