തരൂരിനെ തള്ളാതെ മുസ്‌ലിം ലീഗ്; ഒരു വാചകം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന് തരൂര്‍
|
മലപ്പുറം: പാര്‍ട്ടി ഇന്നലെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐകദാര്‍ഢ്യറാലിയിലെ ശശി തരൂരിന്റെ പ്രസംഗം വിവാദമാക്കേണ്ടെന്ന് മുസ്‌ലിം ലീഗ്. പ്രസ്തുത വിഷയം വിവാദമാക്കുന്നത് ഫലസ്തീനെതിരായ നിലപാട് സ്വീകരിക്കുന്നവരാണെന്നും ഒരു വരിയില്‍ പിടിച്ച് വിവാദം ഉണ്ടാക്കുന്നവര്‍ ഫലസ്തീന്‍ വിഷയത്തെ വഴിതിരിച്ച് വിടുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് തരൂരിനെ പങ്കെടുപ്പിച്ചത്. ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ലക്ഷ്യം നിറവേറ്റി. അന്തര്‍ ദേശീയ വാര്‍ത്തയായി ലീഗ് റാലി മാറി. ഞങ്ങളുടെ റാലിയുടെ കുറ്റവും കുറവും നോക്കുന്നവര്‍ സ്വന്തം പരിപാടി നടത്തി കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്!ലിം ലീഗ് കോഴിക്കോട് നടത്തിയ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





