|
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ജൂൺ 22നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു/ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ
ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്.
*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രിഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 21 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി https://bit.ly/4ef4EV6 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.
ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവൃത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.*
https://www.instagram.com/ntlcaree


