|
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദക്ഷിണേന്ത്യന്‍ പര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍. തൂത്തുക്കുടിയില്‍ 17,300 കോടി രൂപയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയത്തില്‍ കേന്ദ്രസഹായം ലഭിച്ചില്ലെന്ന പരാതിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം. തിരുനെല്‍വേലിയിലെ ബി.ജെ.പി പ്രചാരണ യോഗത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും. ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് പ്രധാനമന്ത്രി മഹാരാഷ്ടയിലേക്ക് പോകും.
ഇന്നലെ തമിഴ്‌നാട്ടില്‍ എത്തിയ പ്രധാനമന്ത്രി ബിജെപി അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുപ്പൂരിലെത്തിയ മേദി റോഡ് ഷോയായാണ് സമ്മേളന നഗരിയിലെത്തിയത്. ഡിഎംകെയെ രൂക്ഷമായാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.
അണ്ണാ ഡി.എം.കെ.യുമായി സഖ്യമില്ലെങ്കിലും പാര്‍ട്ടിനേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായിരുന്ന എം.ജി.ആറിനെയും ജയലളിതയെയും പ്രധാനമന്ത്രി പ്രശംസിച്ചു. എം.ജി.ആറും ജയലളിതയും ജനങ്ങളുടെ മനസ്സിലാണുള്ളത്. തമിഴ്‌നാട്ടില്‍ ഏറ്റവുംമികച്ച ഭരണം കാഴ്ചവെച്ച അവസാന മുഖ്യമന്ത്രി ജയലളിതയായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി യവത്മല്‍ ജില്ലയിലെ പൊതു പരിപാടിയില്‍ പങ്കെടുക്കും. 11 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടിയിലധികം രൂപ കൈമാറും. യവത്മല്‍ നഗരത്തില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമയും നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





