ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് 2026 വനിതാ ഹോക്കി ഫൈനലിൽ ചൈനയെ 1-0ന് തോൽപ്പിച്ച് ഇന്ത്യ സ്വർണം നേടി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന 16-ാമത്തെ സ്വർണമാണിത്. വനിതാ ഹോക്കിയിൽ 1982ന് ശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണവും കൂടിയാണിത്.
|
മത്സരത്തിന്റെ 10-ാം മിനിറ്റിൽ ലാൽറെംസിയാമി ഹ്മാർസോട്ടെ ഇന്ത്യയുടെ വിജയഗോൾ നേടി. ഇന്ത്യയ്ക്കായി തന്റെ 200-ാം മത്സരം കളിച്ച ലാൽറെംസിയാമിയുടെ ഗോളാണ് മത്സരത്തിന്റെ ഏക ഗോൾ.
രണ്ടാം ക്വാർട്ടറിൽ ചൈനയ്ക്ക് പെനാൽറ്റി സ്ട്രോക്ക് ലഭിച്ചെങ്കിലും ഇന്ത്യൻ പരിചയസമ്പന്ന ഗോൾകീപ്പർ സവിത പുനിയ അത്ഭുതകരമായ സേവിലൂടെ ഇന്ത്യയെ രക്ഷിച്ചു.
അവസാന രണ്ട് ക്വാർട്ടറുകളിലും ചൈന ശക്തമായ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധനിര മികച്ച പ്രകടനം കാഴ്ചവച്ചു. നായിക സലിമ ടെറ്റെയുടെ നേതൃത്വത്തിൽ ഇന്ത്യ ലീഡ് കാത്തുസൂക്ഷിച്ച് ചരിത്ര സ്വർണം സ്വന്തമാക്കി.
ഈ വർഷം വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഏഷ്യൻ ഗെയിംസ് സ്വർണവും ഇന്ത്യ നേടിയത്. ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തിന് ഇതോടെ മറ്റൊരു പൊൻതൂവൽ കൂടി.
ALSO READ: 98 കിലോയിൽ നിന്ന് 58 കിലോ ആയി ശരീര ഭാരം കുറച്ച ഖുശ്ബു സുന്ദറിന്റെ ജാപ്പനീസ് രഹസ്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





