ജോര്‍ജ് മുണ്ടക്കയം
|
അവന്‍
വരിയുടയ്ക്കപ്പെടാത്ത
ചുരുക്കം ചിലരില്‍ ഒരാള്‍..
തടവറയിലേയ്ക്കുള്ള
നീളന്‍ നിരയില്‍
ഊഴം കാക്കവേ..
ഇങ്ങനെ അല്ലായിരുന്നെങ്കില്‍
എന്നേ
ഈ കെട്ട കാലത്തയാള്‍ക്ക്
ശ്വാസം നിലച്ചു പോയേനെ…
‘ നീതി ‘
ഒരു കെട്ടുപോയ
വാക്ക്, മാത്രമാകുമ്പോള്‍
‘ വെറുപ്പു ‘
പാനംചെയ്യുകയും
വിസര്‍ജ്ജിക്കുകയും
അരമനകളില്‍ നിന്ന്
കോരിയിടുകയും ചെയ്യപ്പെടുന്ന നാട്ടില്‍
കാസയില്‍ എന്‍ഡോസള്‍ഫാനും
പിലാസയില്‍
അപരമാംസവും പങ്കിടപ്പെടുമ്പോള്‍..
‘ ഹാ , അണലിസന്തതികളേ ,
നിങ്ങള്‍ക്ക് ദുരിതം..’
എന്നോതുവാന്‍
ഒരു രക്ഷകന്‍ വരാതിരിക്കുമോ
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


