23
Dec 2024
Tue
23 Dec 2024 Tue
Big Boss contestant Drone Prathap

യുട്യൂബില്‍ വൈറലാവാന്‍ ശ്രമിച്ച് പണി വാങ്ങി മുന്‍ ബിഗ് ബോസ് താരം. യൂട്യൂബ് വീഡിയോയുടെ ഭാഗമായി കുളത്തില്‍ സ്‌ഫോടനം നടത്തിയ ഡ്രോണ്‍ പ്രതാപ് എന്നറിയപ്പെടുന്ന എന്‍എം പ്രതാപാണ് പിടിയിലായത്. (Police arrest former Big Boss contestant who exploded in pond)  കര്‍ണാടകയിലെ തുമക്കുരുവിലാണ് സംഭവം. ഡ്രോണ്‍ പ്രതാപ് എന്നറിയപ്പെടുന്ന കന്നഡ ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥി ആയിരുന്നു ഡ്രോണ്‍ പ്രതാപ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുമക്കുരുവിലെ ഒരു കൃഷിയിടത്തിലുള്ള കുളത്തില്‍ പ്രതാപ് സോഡിയം ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ വെള്ളിയാഴ്ച പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പണികിട്ടിയത്.

ALSO READ: അല്‍ ഉമ്മ സ്ഥാപകന്‍ എസ്.എ ബാഷ അന്തരിച്ചു; ഖബറടക്ക ചടങ്ങുകള്‍ക്ക് മുന്നോടിയായി കോയമ്പത്തൂരില്‍ കനത്ത സുരക്ഷ

കസ്റ്റഡിയിലെടുത്ത പ്രതാപിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒരു ശാസ്ത്ര പരീക്ഷണമാണ് താന്‍ നടത്തിയതെന്നും ഇത് യൂട്യൂബ് ചാനലിന്റെ പ്രൊമോഷന് വേണ്ടി ആയിരുന്നുവെന്നുമാണ് ഇരുപത്തിയേഴുകാരന്‍ പൊലീസിനോട് പറഞ്ഞത്.

വീഡിയോ വൈറല്‍ ആയതോടെ ഇയാള്‍ പോസ്റ്റ് യൂട്യൂബില്‍ നിന്നും പിന്നീട് നീക്കം ചെയ്തതായും പൊലീസിനോട് പറഞ്ഞിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭാരതീയ ന്യായ സംഹിതയില്‍ സെക്ഷന്‍ 228 പ്രകാരം കേസെടുത്തിട്ടുണ്ട്. നിലവില്‍ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതാപ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക