|
കോയമ്പത്തൂര്‍: നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ സ്ഥാപകനും 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയുമായ എസ്.എ പാഷ എന്ന സയ്യിദ് അഹമ്മദ് ബാഷ അന്തരിച്ചു. 84 വയസ്സുണ്ട്. സ്‌ഫോടന പരമ്പരക്കേസിലെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ബാഷ, പരോളില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാഷയുടെ നില വഷളാവുകയും ഇന്നലെ വൈകിട്ട് 6.20 ഓടെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെടുകയും കുറ്റവിമുക്തനാക്കപ്പെടുകയുംചെയ്ത കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരയുടെ സൂത്രധാരനായാണ് പൊലിസ് ബാഷയെ വിശേഷിപ്പിക്കുന്നത്.
കേസില്‍ ജീവപര്യന്തം തടവിന് ശിഷിക്കപ്പെട്ട പാഷ ദീര്‍ഘകാലമായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രായാധിക്യവും അനാരോഗ്യവുംപരിഗണിച്ച് ഏപ്രിലിലാണ് ബാഷക്ക് പരോള്‍ ലഭിച്ചത്. ശേഷം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം.
ഉക്കടം റോസ് ഗാര്‍ഡനിലെ മകന്റെ വസതിയില്‍ മയ്യിത്ത് എത്തിച്ചു. സംസ്‌കാരം ഇന്ന് ഫഌവര്‍ മാര്‍ക്കറ്റിലെ ഹൈദരലി ടിപ്പു സുല്‍ത്താന്‍ സുന്നത്ത് ജമാഅത്ത് മസ്ജിദില്‍ അന്ത്യകര്‍മം നടക്കും.
ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് പാഷ 1993ല്‍ അല്‍ ഉമ്മ രൂപീകരിച്ചത്. 1998 ഫെബ്രുവരി 14 ന് നടന്ന സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് 200 ഓളം പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ കേസില്‍ പങ്ക് ആരോപിച്ച് അദ്ദേഹം സ്ഥാപിച്ച അല്‍ ഉമ്മ എന്ന സംഘടനയെ സര്‍ക്കാര്‍ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. സ്‌ഫോടനം തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ കോയമ്പത്തൂരിലെത്തിയ എല്‍.കെ അദ്വാനിയെ കൊല്ലാന്‍ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്നാണ് റിപ്പോര്‍ട്ട്.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കോയമ്പത്തൂരില്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംസ്‌കാര പരിപാടികളോടനുബന്ധിച്ച് കോയമ്പത്തൂര്‍ സിറ്റി പൊലീസ് നിരീക്ഷണം ശക്തമാക്കുകയും അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിക്കുകയും ചെയ്തു. സംസ്‌കാര ചടങ്ങുകള്‍ കണക്കിലെടുത്ത് ഇന്ന് നഗരത്തില്‍ 1,500 ഓളം ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ പോലീസ് തീരുമാനിച്ചു.
Former Al Ummah leader S.A. Pasha passes away
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





