വീട്ടുജോലിക്കാരിയായ 15കാരിയുടെ മൃതദേഹം ജോലിക്കു നിന്ന വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ കമ്പി പഴുപ്പിച്ചുവച്ചും എരിയുന്ന സിഗരറ്റ് കൊണ്ടുകുത്തിയും പൊള്ളിച്ച പാടുകള്‍. ചെന്നൈയിലെ അമിനികരെയിലെ മെഹ്ത നഗറിലാണ് സംഭവം.
|
സംഭവത്തില്‍ തൊഴിലുടമകളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നിഷാദ്-നസിയ ദമ്പതികളാണ് അറസ്റ്റിലായത്. നാലുപേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ട ദമ്പതികള്‍ നിഷാദിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകന്‍ മുഖേനയാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാവൂ.
തഞ്ചാവൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. അച്ഛന്‍ മരിച്ചുപോയതിനെ തുടര്‍ന്ന് അമ്മയുടെ സംരക്ഷണയിലായിരുന്ന കുട്ടിയെ ഒന്നരവര്‍ഷം മുമ്പാണ് ബിസിനസുകാരനായ മുഹമ്മദ് നിഷാദിന്റെ വീട്ടിലേക്ക് ജോലിക്കായി കൊണ്ടുവന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





