കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവജാതശിശുവിനെ അപരിചിതയെ ഏല്‍പ്പിച്ചു കടന്നുകളഞ്ഞ യുവതിയെ പോലീസ് പിടികൂടി. പത്തനംതിട്ട സീതത്തോട് സ്വദേശിയാണ് പിടിയിലായത്. വയനാട് സ്വദേശിനിയെന്നായിരുന്നു യുവതി മെഡിക്കല്‍ കോളജില്‍ വിലാസം നല്‍കിയിരുന്നത്. പോലീസ് അന്വേഷണത്തില്‍ ഇതു തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രവാസിയായിരുന്ന യുവതി പ്രസവത്തിനായാണ് കോഴിക്കോട്ടെത്തിയത്.
|
എട്ടാം തീയ്യതിയാണ് യുവതി മെഡിക്കല്‍ കോളജിലെത്തിയത്. 12ാം തീയ്യതി ഇവര്‍ ആശുപത്രിയില്‍ നിന്നും പോയിരുന്നു. യുവതിയുമായി അടുപ്പമുള്ള സ്ത്രീയാണ് ആശുപത്രിയില്‍ കൂട്ട് നിന്നിരുന്നത് ഈ സ്ത്രീയെ കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു വരുത്തിയ ശേഷം കുഞ്ഞിനെ ഈ സ്ത്രീയെ ഏല്‍പ്പിച്ച് അമ്മ മുങ്ങുകയായിരുന്നു. കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ALSO READ: പ്രള്‍ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





