യുപിയിൽ കന്നുകാലിക്കടത്ത് തടയാനെത്തിയ പോലീസ് സംഘത്തിന്റെ കൈയിലെ തോക്ക് അബദ്ധത്തിൽ പൊട്ടി പോലീസ് കോൺസ്റ്റബിൾ മരിച്ചു. എസ്ഐക്ക് പരിക്ക്. ബുലന്ദ്ഷഹർ ജില്ലയ്ക്ക് സമീപമുല്ള ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
|
പോലീസ് കോൺസ്റ്റബിളായ യാഖൂബ് ആണ് മരിച്ചത്. യാക്കൂബിന്റെ തലയ്ക്കാണ് വെടിയേറ്റത്. സബ് ഇൻസ്പെക്ടറായ രാജീവ് കുമാറിന്റെ അടിവയറ്റിലാണ് വെടിയേറ്റത്.
ഇൻസ്പെക്ടർ അസ്ഹർ ഹുസയ്ന്റെ കൈയിലിരുന്ന തോക്ക് സ്റ്റക്കാവുകയും ഇത് എസ്ഐ രാജീവ് കുമാർ പരിശോധിക്കുന്നതിനിടെ കൈയിലിരുന്ന് പൊട്ടുകയുമായിരുന്നു. വെടിയേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാഖൂബ് വഴിമധ്യേ മരിച്ചു. രാജീവ് കുമാർ ചികിൽസയിൽ തുടരുകയാണ്.
രാജീവ് കുമാറിന്റെ അടിവയറ് തുളച്ചുകടന്നുപോയ വെടിയുണ്ടയാണ് യാഖൂബിന്റെ തലയിൽ തുളച്ചുകയറിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





