ആലപ്പുഴ മാന്നാറില്‍നിന്ന് 15 വര്‍ഷം മുമ്പ് കൊന്നു കുഴിച്ചുമൂടിയെന്നു കരുതുന്ന കലയുടെ മൃതദേഹാവശിഷ്ടത്തിനായി പോലീസ് സെപ്റ്റിട് ടാങ്ക് പൊളിച്ചുപരിശോധിക്കുന്നു. 20കാരിയായ കലയെ കൊന്നു കുഴിച്ചുമൂടിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നടപടി. കലയുടെ ഭർത്താവ് അനിൽ ഇപ്പോൾ ഇസ്രായേലിൽ ആണ്. ഇയാളെ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമവും പോലീസ് തുടങ്ങിയിട്ടുണ്ട്.
|
അനിലും കലയും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്. കഴിഞ്ഞദിവസമാണ് കലയുടെ കൊലപാതകത്തെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചത്. അനിലിന്റെ വീട് പുതുക്കിപ്പണിതിരുന്നു. എന്നാൽ വീടിനോടു ചേർന്നുള്ള പഴയ കുളിമുറിയും സെപ്റ്റിക് ടാങ്കും പൊളിച്ചുനീക്കിയിരുന്നില്ല.
ഈ സെപ്റ്റിക് ടാങ്കിൽ യുവതിയെ കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. ഇതുമായി ബന്ധപ്പെട്ട നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കലയ്ക്കും അനിലിനും ഒരു കുട്ടിയുണ്ട്. സ്വന്തം വീട്ടുകാരുമായി കലയ്ക്ക് വലിയ അടുപ്പമില്ലായിരുന്നെന്നാണ് വിവരം. കല മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





