യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരേ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിൽ എംഎൽഎയെ ഒന്നാം പ്രതിയാക്കി 150 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
|
അന്യായമായി സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവയാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് എടുത്തിരിക്കുന്ന കേസിൽ ഷാഫി പറമ്പിലടക്കം അഞ്ച് പ്രതികളാണ് ഉള്ളത്. യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർ ഷാ, നേമം ഷജീർ, സാജു അമർദാസ്, മനോജ് മോഹൻ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീടുവളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ ഈ മാസം 22 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





