04
Aug 2023
Mon
04 Aug 2023 Mon

യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്ത യുവാവിന്റെ വീടിന് പിന്നില്‍ നിന്ന് കുഴിച്ചിട്ട നിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. മലപ്പുറം തുവ്വൂരില്‍ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ 11ന് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കള്‍ രാത്രി ഒന്‍പതിനാണ് പൊലീസ് വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്. മൃതദേഹം മുഴുവനായി പുറത്തെടുക്കാനായിട്ടില്ല. ചൊവ്വാഴ്ച ഫൊറന്‍സിക് വിഭാഗം എത്തിയ ശേഷമേ മൃതദേഹം പുറത്തെടുക്കൂ. മൃതദേഹം സുജിതയുടേതാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക