01
Nov 2024
Thu
01 Nov 2024 Thu
17 year old girl found dead in Balaramapuram

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. വിദ്യാര്‍ഥിനിയുടെ ബാഗില്‍നിന്നാണ് പോലീസ് കുറിപ്പ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കത്തില്‍ മറ്റാരുടെയും പേരും പരാമര്‍ശിക്കുന്നില്ല. അധ്യാപിക ആവണമെന്ന അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കാനാവാത്തതിന് കുട്ടി കത്തില്‍ ക്ഷമ ചോദിക്കുന്നുണ്ടെന്നാണ് വിവരം. പതിനേഴുകാരി സഹപാഠിയുമായി അടുപ്പത്തിലായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സഹപാഠിയെ ചോദ്യം ചെയ്തിരുന്നു.

അമിത അളവില്‍ പെണ്‍കുട്ടി മരുന്ന് കഴിച്ചിരുന്നുവെന്ന് കഴിഞ്ഞദിവസം റിപോര്‍ട്ടുകളുണ്ടായിരുന്നു. പത്തനംതിട്ടയിലെ വിവിധ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം നില ഗുരുതരമായതോടെ പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക