22
Feb 2023
Thu
22 Feb 2023 Thu

കാസർകോട്:വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി പൊലീസ് ജീപ്പ് കത്തി നശിച്ചു. കാസർകോട് വിദ്യാനഗർ പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണ് കത്തിയത്. വ്യാഴം പുലർച്ചെ നാലരയോടെയാണ് സംഭവം. അപകടത്തിൽ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നൈറ്റ് പട്രോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഐ പ്രശാന്തും സംഘവുമാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വിദ്യാനഗർ – പാറക്കട്ട റോഡിൽ ഫാമിലി കോടതിക്ക് സമീപമാണ് അപകടം. പോസ്റ്റിലിടിച്ച ജീപ്പ് മറിയുകയായിരുന്നു.