22
Jan 2025
Sun
22 Jan 2025 Sun
police officer and friend detained for attempting rape against 82 year old woman beggar

തിരുവനന്തപുരത്ത് ഭിക്ഷ തേടിയെത്തിയ 82കാരിയെ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരനും സുഹൃത്തും പോലീസ് പിടിയിലായി. വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ സിപിഒ ലാലു, സുഹൃത്ത് സജിന്‍ എന്നിവരാണ് പിടിയിലായത്. ഞായര്‍ രാവിലെ 11ഓടെ കാട്ടാക്കട പൂവച്ചലില്‍ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭിക്ഷ ചോദിച്ച് വീട്ടിലെയെത്തിയ വയോധികയെ 20 രൂപ നല്‍കാമെന്ന് പറഞ്ഞ് പോലീസുകാരന്‍ വീട്ടിലേക്ക് വിളിച്ചുകയറ്റുകയും തുടര്‍ന്ന് പൂട്ടിയിട്ട് കടന്നുപിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ വൃദ്ധ ബഹളം വച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വൃദ്ധയെ രക്ഷിച്ചത്.

വൈദ്യ പരിശോധനയ്ക്കുശേഷം വയോധികയെ പോലീസുകാര്‍ വീട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശിനിയായ വയോധിക വീടുകള്‍ തോറും ഭിക്ഷയാചിച്ചാണ് ജീവിക്കുന്നത്. സംഭവത്തില്‍ 82 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. പ്രതികളുടെ അറസ്റ്റിനുള്ള നടപടികള്‍ നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവസമയം ഇരുവരും മദ്യലഹരിയിലാണെന്നാണ് വിവരം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക