23
Aug 2025
Wed
23 Aug 2025 Wed
Police officer hacked to death after he intervened clash between father and two sons

അച്ഛനും രണ്ടുമക്കളും തമ്മിലുള്ള വഴക്കിലിടപെട്ട പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖവേല്‍ ആണ് കൊല്ലപ്പെട്ടത്. എഐഎഡിഎംകെ എംഎല്‍എയുടെ കുടിമംഗലത്തെ എസ്റ്റേറ്റില്‍ വച്ച് മദ്യലഹരിയില്‍ അച്ഛനും രണ്ട് മക്കളും വഴക്കടിക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു ഷണ്‍മുഖവേല്‍. രാത്രി പട്രോളിങ്ങിനിടെയാണ് സംഘര്‍ഷമറിഞ്ഞ് ഷണ്‍മുഖവേല്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്റ്റേറ്റ് ജീവനക്കാരായ മൂര്‍ത്തി, ഇയാളുടെ മക്കളായ തങ്കപാണ്ഡ്യന്‍, മണികണ്ഠന്‍ എന്നിവരാണ് മദ്യലഹരിയില്‍ തല്ലുകൂടിയത്. ആണ്‍മക്കള്‍ ഇരുവരും ചേര്‍ന്ന് മൂര്‍ത്തിയെ ആക്രമിക്കുന്നത് ഷണ്‍മുഖവേല്‍ തടയുകയും പരിക്കേറ്റ മൂര്‍ത്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സ് വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

തങ്കപാണ്ഡ്യനുമായി സംസാരിച്ചുനില്‍ക്കെ ഒളിച്ചിരുന്ന മണികണ്ഠന്‍ അരിവാളുമായെത്തി ഷണ്‍മുഖനെ ആക്രമിക്കുകയായിരുന്നു. ഇതോടെ തങ്കപാണ്ഡ്യനും ആക്രമണത്തില്‍ പങ്കാളിയായി. ഓടിരക്ഷപെടാന്‍ ശ്രമിച്ച ഷണ്‍മുഖവേലിനെ പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. പോലീസ് ഡ്രൈവര്‍ രക്ഷപെട്ട് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ALSO READ: വിവാഹദിവസം രാത്രി നവവധു ജീവനൊടുക്കി