17
Mar 2024
Fri
17 Mar 2024 Fri
police officer kicks and pushed away men offerin friday namaz in roadside

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പള്ളിയില്‍ ഇടമില്ലാത്തതിനാല്‍ പള്ളിയോടു ചേര്‍ന്ന റോഡിന്റെ അരികില്‍ നിസ്‌കരിക്കുകയായിരുന്നവരെ തൊഴിച്ചും തള്ളിയിട്ടും പൊലീസുകാരന്‍. ഇന്‍ഡര്‍ലോക്ക് മേഖലയിലാണ് സംഭവം.(police officer kicks and pushed away men offerin friday namaz in roadside)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസുകാരന്‍ വിശ്വാസികളെ തൊഴിക്കുകയും കഴുത്തിനുപിടിച്ചും അല്ലാതെയും തള്ളിയിടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചു. പൊലീസ് പോസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന പൊലീസുകാരനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും ഇയാളെ ഉടനടി സസ്‌പെന്‍ഡ് ചെയ്തതായും അറിയിച്ച ഡല്‍ഹി നോര്‍ത്ത് പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ എം കെ മീണ ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പൊലീസുകാരന്റെ നടപടിക്കെതിരേ ഇവിടെയുണ്ടായിരുന്നവര്‍ പ്രതിഷേധിക്കുകയും പൊലീസുകാരനെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക