09
Feb 2024
Wed
09 Feb 2024 Wed

കൊല്ലം: ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിനു (41)ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടില്‍ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദിവസവും പ്രഭാതസവാരിക്കായി പോകുന്ന പതിവുണ്ട്. ഇതിനായി വീട്ടില്‍നിന്നിറങ്ങിയതിന് പിന്നാലെയാണ് മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ചടയമംഗലം പോലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

സംസ്ഥാനത്ത് പൊലീസുകാര്‍ ആത്മഹത്യ ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. പൊലീസുകാരുടെ ആത്മഹത്യ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കൂടി മരിച്ച വാര്‍ത്ത പുറത്തുവരുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. 1056, 04712552056)

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക