06
Feb 2024
Sat
06 Feb 2024 Sat

തിരുവല്ലയില്‍ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞുപോയ ഒമ്പതാംക്ലാസുകാരിയെ കാണാതായ സംഭവത്തില്‍ സുപ്രധാന വിവരം. കാവുംഭാഗം സ്വദേശിനിയായ പാര്‍വതി എന്ന പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിലാണ് പെണ്‍കുട്ടി കൂട്ടിക്കൊണ്ടുപോയെന്നു കരുതുന്ന യുവാക്കളുടെ ചിത്രം പൊലീസിനു ലഭിച്ചത്. പാര്‍വതിക്കൊപ്പമുള്ള യുവാക്കളുടെ ചിത്രം പൊലീസ് പുറത്തുവിടുകയും തിരിച്ചറിയുന്നവര്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.(police out photo of 15 year old missing girl from thiruvalla)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഷര്‍ട്ട് ധരിച്ച രണ്ടുപേരാണ് പെണ്‍കുട്ടിയെ ബസ് സ്റ്റാന്‍ഡില്‍നിന്നു കൊണ്ടുപോയതെന്നാണു വിവരം. വീട്ടില്‍ നിന്ന് യൂനിഫോം ധരിച്ചുപോയ പെണ്‍കുട്ടി ബസ് സ്റ്റാന്‍ഡില്‍ വച്ച് യൂണിഫോം മാറ്റി പുതിയ വസ്ത്രം ധരിച്ചാണ് ഇവര്‍ക്കൊപ്പം പോയിരിക്കുന്നത്.

തിരുവല്ല മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പാര്‍വതി ഉച്ചയായിട്ടും സ്‌കൂളില്‍ നിന്നു വീട്ടിലെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാതായതാണെന്നു വ്യക്തമായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പാര്‍വതി രണ്ട് യുവാക്കള്‍ക്കൊപ്പം ബസ്സില്‍ സംസാരിച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക