02
Jul 2023
Thu
02 Jul 2023 Thu

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത നടൻ വിനായകനെതിരേ കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് താരത്തിനെതിരേ കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരേ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– എന്നായിരുന്നു വിനായകൻ വീഡിയോയിൽ പറഞ്ഞത്.

ഇതിനെതിരേ പ്രതിഷേധമുയർന്നതോടെ വിനായകൻ വീഡിയോ പിൻവലിച്ചിരുന്നു. ഇയാൾക്കെതിരേ നിരവധി പേർ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസെടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക