06
Apr 2025
Sat
06 Apr 2025 Sat
Police rejects mystery behind blast in front of Sobha Surendran's home

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിന് മുന്‍പില്‍ പൊട്ടിത്തെറി ഉണ്ടായ സംഭവത്തില്‍ ദുരൂഹത തള്ളി പോലീസ്. നാട്ടുകാരായ മൂന്നു യുവാക്കള്‍ ഈസ്റ്ററിനു ബാക്കി വന്ന പടക്കം സ്വന്തം വീടിനു മുന്നില്‍ പൊട്ടിച്ചതാണ് വിവാദമായതെന്നും പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വന്തം വീടിന് മുമ്പിലാണ് പടക്കം പൊട്ടിച്ചതെന്നും പോലീസ് വന്നതിനാല്‍ ഭയംമൂലം ഇക്കാര്യം പുറത്തുപറയാതിരുന്നതാണെന്നും യുവാക്കള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് കേസെടുത്ത് വിട്ടയച്ചേക്കുമെന്നാണ് പൊലീസ് പറഞ്ഞു. വലിയ ശബ്ദമുണ്ടാക്കുന്ന പടക്കമായിരുന്നു യുവാക്കള്‍ പൊട്ടിച്ചത്.

ഇന്നലെ രാത്രിയാണ് തൃശ്ശൂരിലെ ശോഭാ സുരേന്ദ്രന്റെ വീടിന് മുന്‍പില്‍ സ്‌ഫോടനം ഉണ്ടായെന്ന വിവരം പുറത്തുവന്നത്. സംഭവ സമയത്ത് ശോഭാസുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു. ആക്രമണം തന്നെ ലക്ഷ്യം വച്ചാണെന്നും തന്റെ വീടാണെന്ന് കരുതി തെറ്റി എറിഞ്ഞതാണെന്നുമായിരുന്നു ശോഭാസുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ബിജെപി നേതാക്കളടക്കം വിഷയത്തില്‍ ഇടപെട്ടതോടെയാണ് പോലീസ് അന്വേഷണം നടത്തിയതും ഈസ്റ്ററിനു വാങ്ങിയതില്‍ ബാക്കിയുണ്ടായിരുന്ന ഗുണ്ടാണ് പൊട്ടിയതെന്നു കണ്ടെത്തിയതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക