22
Jan 2023
Sat
22 Jan 2023 Sat

സർവീസിൽ നിന്നു വിരമിക്കാനിരിക്കെ പൊലീസ് സബ് ഇൻസ്പെക്ടർ ഡ്യൂട്ടിക്കിടെ കാറിടിച്ചുമരിച്ചു. 59കാരനായ ലത്തൂർ സിങ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡൽഹിയിലെ ദാര്യ​ഗഞ്ചിലാണ് സംഭവം. ജനുവരി 31നാണ് ലത്തൂർ സിങ് സർവീസിൽ നിന്നു വിരമിക്കേണ്ടിയിരുന്നത്. രാജ്ഘട്ട്, ശാന്തിവൻ ട്രാഫിക് സി​ഗ്നലിനിടയിലുള്ള റിങ് റോഡിൽ വച്ചാണ് ശോകേന്ദ്രയെന്നയാൾ ഓടിച്ച കാർ ഇൻസ്പെക്ടറെ ഇടിച്ചുതെറിപ്പിച്ചതെന്ന് ഡിസിപി ചൗഹാൻ അറിയിച്ചു.

കാറോടിച്ച ശോകേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ലത്തൂര് സിങ്ങിന് ഭാര്യയും രണ്ടുമക്കളുമുണ്ട്.