16
Jul 2024
Tue
16 Jul 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറഞ്ഞ യോഗ്യതയുള്ളവർക്ക് കേന്ദ്ര സര്ക്കാര് ജോലി ഉറപ്പാക്കി പോസ്റ്റ് ഓഫീസ് വിജ്ഞാപനം എത്തി. ഗ്രാമീണ്‍ ഡാക് സേവക് (GDS ) പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം.

അവസാന തീയതി; ഓഗസ്റ്റ് 5

പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ റിക്രൂട്ട്‌മെന്റുകളാണ് നടക്കുന്നത്.

കേരളത്തില്‍ 2433 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രായപരിധി: 18 വയസ് മുതല്‍ 40 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ടായിരിക്കും.

യോഗ്യത: പത്താം ക്ലാസ് വിജയം.
അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.

അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം.

സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം.

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 29,380 രൂപ വരെ ഉയരാം.

ഫീസ്: വനിതകള്‍, എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍, പിഡബ്ലൂബിഡി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ക്ക് 100 രൂപ

അപ്രക്ഷിക്കേണ്ട ലിങ്ക്: https://indiapostgdsonline.gov.in/

post office gds recruitment 2024