18
Jun 2023
Thu
18 Jun 2023 Thu

കര്‍ണാടകയില്‍ ദേശീയതല വോളിബോള്‍ താരമായ 24കാരി ഹൃദയാഘാതത്തെ തുടര്‍ന്ന മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി സ്വദേശിനി പി പി സാലിയത്ത് ആണ് മരിച്ചത്. ചിക്കമംഗളൂരുവിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സാലിയത്തിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അലഹബാദില്‍ നടന്ന ദേശീയതല വോളിബോള്‍ ടൂര്‍ണമെന്റില്‍ കര്‍ണാടകയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ സാലിയത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉജിരേ എസ്ഡിഎം കോളജ് പൂര്‍വവിദ്യാര്‍ഥിയാണ്. മാംഗളൂര്‍ യൂനിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് മൂന്നു വര്‍ഷം സാലിയത്ത് മല്‍സരിച്ചിട്ടുണ്ട്. സൗത്ത് സോണ്‍ വനിതാ ടൂര്‍ണമെന്റില്‍ കര്‍ണാടക ടീമിന് സ്വര്‍ണം നേടിക്കൊടുത്തതിലും സാലിയത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. വോളിബോള്‍ താരമാണ് സാലിയത്തിന്റെ ഭര്‍ത്താവും. ഒരുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക