എം മുഹമ്മദ് മദനി നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന കെഎന്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു പി പി ഉണ്ണീന്‍ കുട്ടി മൗലവിയെ(പാലക്കാട്) തിരഞ്ഞെടുത്തു. കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനിയാണ് എം മുഹമ്മദ് മദനിയുടെ മയ്യിത്ത് നമസ്കാര സ്ഥലത്ത് വച്ച് തന്നെ പുതിയ ജനറല്‍ സെക്രട്ടറി ആയി പി പി ഉണ്ണീന്‍ കുട്ടി മൗലവിയെ പ്രഖ്യാപിച്ചത്.
|
പതിറ്റാണ്ടുകളായി മുജാഹിദ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിവരുന്ന ഉണ്ണീന്‍ കുട്ടി മൗലവി നിലവില്‍ കെഎന്‍എം വൈസ് പ്രസിഡന്റ് ആണ്. വിദ്യാര്‍ഥി വിഭാഗമായ എംഎസ്എം, യുവജന കൂട്ടായ്മയായ ഐഎസ്എം എന്നിവയിലൂടെ മുന്‍ കാല മുജാഹിദ് നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച ഉണ്ണീന്‍ കുട്ടി മൗലവി പാലക്കാട് കരുണ മെഡിക്കല്‍ കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേതൃത്വം നല്കുന്നു. പി പി ഉണ്ണീന്‍ കുട്ടി മൗലവി മുമ്പും ജനറല്‍ സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.
ALSO READ: കെഎന്‍എം ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി അന്തരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





