04
Jun 2024
Wed
04 Jun 2024 Wed
prajawal revanna foced to have vertual sex with him to ensure schol admission of son alleges woman

ഡസന്‍കണക്കിന് സ്ത്രീകളുമായി സമ്മതത്തോടെയും അല്ലാതെയും ലൈംഗികബന്ധം പുലര്‍ത്തുക അവയുടെ വീഡിയോ ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്ത സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഹാസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകന്റെ സ്‌കൂള്‍ അഡ്മിഷന് സഹായം ചോദിച്ച തന്നെക്കൊണ്ട് നിരവധി തവണ പ്രജ്വല്‍ രേവണ്ണ വെര്‍ച്വല്‍ സെക്‌സ് ചെയ്യിപ്പിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മകന് സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കി നല്‍കുന്നതിന് പകരമായിട്ടാണ് പ്രജ്വല്‍ രേവണ്ണ യുവതിയെ നിര്‍ബന്ധിപ്പിച്ച് വീഡിയോ കോള്‍ ചെയ്യിപ്പിച്ച് വെര്‍ച്വല്‍ സെക്‌സ് ചെയ്തത്.

2019 ഒക്ടോബറിനും 2020നും ഇടയിലായാണ് പരാതിക്കാധാരമായ സംഭവം നടന്നത്. മകന്റെ സ്‌കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട നടപടിക്കിടെയാണ് പ്രജ്വല്‍ പരാതിക്കാരിയായ യുവതിയുടെ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തിയത്. പ്രജ്വല്‍ രേവണ്ണ തന്റെ മണ്ഡലമായ ഹാസനില്‍ വരുമ്പോഴൊക്കെ അര്‍ധരാത്രി സമയത്ത് എട്ടോ പത്തോ തവണ വെര്‍ച്വല്‍ സെക്‌സ് ചെയ്യിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ആദ്യ തവണത്തെ വീഡിയോ റെക്കോഡ് ചെയ്തുവച്ച പ്രജ്വല്‍ ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വെര്‍ച്വല്‍ സെക്‌സ് ആവര്‍ത്തിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് പ്രജ്വലുമായി അടുപ്പമുള്ളവര്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്ന ലൈംഗിക വീഡിയോകള്‍ പുറത്തുവിട്ടത്. ഇതിനു പിന്നാലെ പ്രജ്വല്‍ നയതന്ത്ര പാസ്‌പോര്‍ട്ടില്‍ രാജ്യം വിട്ടെങ്കിലും വീട്ടില്‍ നിന്നടക്കമുള്ള സമ്മര്‍ദ്ദം മൂലം തിരികെയെത്തുകയും മെയ് 31ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയുമായിരുന്നു.

ഇയാള്‍ അറസ്റ്റിലായതോടെ ലൈംഗികാതിക്രമത്തിനിരയായ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തുവന്നിരുന്നു. 2920 സെക്‌സ് വീഡിയോകളായിരുന്നു പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ബിജെപി എംഎല്‍എ പ്രീതം ഗൗഡ, ശരത്, കിരണ്‍ എന്നിവരാണ് തന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവിട്ട് മാനഹാനി വരുത്തിയതെന്നും പ്രജ്വലിനെതിരേ ഏറ്റവും ഒടുവില്‍ പരാതി നല്‍കിയ യുവതി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വോട്ട് തേടി കര്‍ണാടകയില്‍ എത്തിയിരുന്നെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥിയായ പ്രജ്വല്‍ തോല്‍ക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക