‘ഫ്‌ളൈയിങ് കിസ് മാഡത്തെ അലോസരപ്പെടുത്തി, മണിപ്പൂരിലെ സ്ത്രീകളെ കുറിച്ച് മൗനവും..’; സ്മൃതി ഇറാനിയോട് പ്രകാശ് രാജ്
|
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പ്രസംഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ ബി.ജെ.പി നേതാവ് സ്മൃതി ഇറാനി ഉന്നയിച്ച ‘ഫ്‌ളൈയിങ് കിസ്’ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. ‘ഫ്‌ളൈയിങ് കിസ് മാഡത്തെ അലോസരപ്പെടുത്തി എന്നാല്‍ മണിപ്പൂരിലെ സ്ത്രീകളെ കുറിച്ച് മൗനവും..’ എന്നായിരുന്നു ഇതുസംബന്ധിച്ച വാര്‍ത്ത പങ്കുവച്ച് പ്രകാശ് രാജ് അഭിപായപ്പെട്ടത്.
ഇന്നലെ മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നടത്തിയ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്നാണ് മുന്‍ നടികൂടിയായ സ്മൃതി ഇറാനിയുടെ ആരോപണം. രാഹുലിന് ശേഷം സ്മൃതി ഇറാനിയാണ് പ്രസംഗിച്ചത്. അപ്പോഴാണ് അവര്‍ ആരോപണം ഉന്നയിച്ചത്. ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ ബി.ജെ.പിയുടെ വനിതാ എം.പിമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കിയിരുന്നു. സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്.
Priorities… Madam ji is offended by a flying Kiss .. but not by what happened to our #manipurwomen #ManipurVoilence #justasking https://t.co/hWcCLTZ8id
— Prakash Raj (@prakashraaj) August 9, 2023


