17
May 2023
Tue
17 May 2023 Tue

കോഴിക്കോട്: പത്ര പ്രവർത്തകൻ എം ബിജു ശങ്കറിന്റെ നോവൽ ‘പ്രവചന പുസ്തകം’ പ്രകാശനം ചെയ്തു.കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി
പുസ്തകോത്സവ ഉദ്ഘാടന വേദിയിൽ
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ പ്രകാശനം നിർവഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ ചന്ദ്രന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.പത്രപ്രവർത്തകൻ മുസ്തഫ പി എറയ്ക്കല്‍ പുസ്തകം പരിചയപ്പെടുത്തി.
എം ബിജുശങ്കർ മറുമൊഴി നിർവഹിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ ദിനേശൻ അധ്യക്ഷത വഹിച്ചു.എൻ ഉദയൻ മാസ്റ്റർ, വി സുരേഷ് ബാബു, പി കെ മുരളി എന്നിവർ സംസാരിച്ചു.