ചികില്‍സതേടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും മരുന്നുവാങ്ങിയ ശേഷം തിരികെ വീട്ടിലേക്കും നടന്ന പൂര്‍ണ ഗര്‍ഭിണി സൂര്യതപമേറ്റു മേരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗറിലാണ് സംഭവം. 21കാരിയായ ആദിവാസി യുവതിയാണ് സൂര്യതപമേറ്റു മരിച്ചത്. 9 മാസം ഗര്‍ഭിണിയായിരുന്നു യുവതി. യുവതിയുടെ ഗ്രാമത്തില്‍ നിന്ന് ഏഴ് കിലോമീറ്ററാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ളത്.
|
വെള്ളിയാഴ്ചയാണ് സോനാലി വാഗത് എന്ന യുവതി പ്രാഥമികാരോഗ്യത്തിലേക്ക് നടന്നുപോയത്. കൊടുംചൂടില്‍ മൂന്നരകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും യുവതിക്ക് വയ്യാതായി. തുടര്‍ന്ന് ഓട്ടോറിക്ഷ വിളിച്ചു ആശുപത്രിയിലെത്തി. ചികില്‍സ തേടിയ ശേഷം ഹൈവേയില്‍ നിന്ന് വീട്ടിലേക്കുള്ള മൂന്നരകിലോമീറ്റര്‍ ദൂരം യുവതി വീണ്ടും വെയിലുകൊണ്ട് നടന്നു.
വൈകുന്നേരമായതോടെ യുവതിയുടെ നില വഷളാവുകയും പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോവാന്‍ നിര്‍ദേശിക്കുകയും അവിടെയെത്തിയപ്പോള്‍ വിദഗ്ധചികില്‍സയ്ക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴി യുവതിയും ഗര്‍ഭസ്ഥശിശുവും മരിക്കുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





