22
Sep 2022
Thu
22 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്നൗ: പ്രൈമറി സ്കൂൾ വിദ്യാർഥികളെ കൊണ്ട് സ്കൂളിലെ കക്കൂസ് വൃത്തിയാക്കിച്ച് പ്രിൻസിപ്പൽ. യുപിയിലെ ബലിയയിലാണ് സംഭവം. ബലിയയിലെ പിപ്ര ​ഗാമത്തിലെ ഒരു സ്കൂളിലെ വിദ്യാർഥികളെ കൊണ്ടാണ് പ്രിൻസിപ്പൽ കക്കൂസ് കഴുകിച്ചത്. പ്രിൻസിപ്പൽ കക്കൂസിന് പുറത്തുനിൽക്കുകയും പ്രായപൂർത്തിയാവാത്ത കുട്ടികളെ കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിക്കുകയുമായിരുന്നു.

 

“ശൗചാലയം ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ ഞാൻ പൂട്ടിയിടും, നിങ്ങൾ മലമൂത്രവിസർജ്ജനത്തിനായി വീട്ടിൽ പോകേണ്ടിവരും” എന്ന് പ്രിൻസിപ്പൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ കൊണ്ട് പ്രിൻസിപ്പൽ ടോയ്‌ലറ്റ് വൃത്തിയാക്കാൻ ബക്കറ്റ് നിറയെ വെള്ളം കൊണ്ടുവരുകയും ചെയ്യിച്ചു. അതേസമയം, വീഡിയോ കണ്ട ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അഖിലേഷ് കുമാർ ഝാ, വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് വ്യക്തമാക്കി.

 

വിദ്യാഭ്യാസ വകുപ്പ് ഈ വീഡിയോ പരിശോധിക്കും. ഇത് ശരിയാണെങ്കിൽ പ്രിൻസിപ്പലിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും  മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.