05
Apr 2023
Mon
05 Apr 2023 Mon

കൊച്ചി: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്രൈസ്ത മത മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിൽ വച്ചാണ് മോദി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓരോ സഭാ അധ്യക്ഷനും അഞ്ച് മിനിറ്റ് സമയമാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അനുവദിച്ചിരുന്നത്. ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി വേണമെന്ന് സഭാധ്യക്ഷന്മാർ ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ, ഡോ. കെ എസ് രാധാകൃഷ്ണൻ, എ എൻ രാധാകൃഷ്ണൻ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

കൊച്ചിയില്‍ നടന്ന യുവം പരിപാടിയിലും പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുകയുണ്ടായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക