പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ചുട്ടിപ്പാറ നഴ്‌സിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാം, വൈസ് പ്രിന്‍സിപ്പല്‍ സജി ജോസഫ് എന്നിവരെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ സര്‍വകലാശാല അന്വേഷണ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
|
വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നാലെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. അമ്മു സജീവന്റെ മരണത്തില്‍ പ്രിന്‍സിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തേ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. അറസ്റ്റിലായ സഹപാഠികളും കോളജ് അധികൃതരും നടത്തിയ മാനസികപീഡനം താങ്ങാനാവാതെ അമ്മു സജീവന്‍ ജീവനൊടുക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





