ബോക്‌സോഫിസില്‍ വമ്പന്‍ ഹിറ്റായി മാറിയ പൃഥ്വിരാജിന്റെ ആടുജീവിതം ഒ.ടി.ടിയിലെത്തുന്നു. ജൂലൈ 19 ന് നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. പൃഥ്വിരാജ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്. മലയാളംെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും സിനിമ ലഭിക്കും.
|
ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മാര്‍ച്ച് 28 നാണ് തിയറ്ററുകളിലെത്തിയത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 160 കോടിയോളമായിരുന്നു ആഗോളതലത്തില്‍ ചിത്രം നേടിയത്.
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ബെന്യാമിന്റെ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജ് ആണ്. പോള്‍, ജിമ്മി ജീന്‍ ലൂയിസ് കെ.ആര്‍ ഗോകുല്‍, താലിഖ് അല്‍ ബലൂഷി, റിക് അബി, അമല പോള്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.
2008-ല്‍ ആരംഭിച്ച ‘ആടുജീവിതം’ വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. 2023 ജൂലൈ 14-നാണ് ചിത്രം പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിച്ച സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ്.


