22
Mar 2024
Wed
22 Mar 2024 Wed
prominent kerala businessman usman chovvanchery dies in dammam

ദമ്മാം: ബിസിനസ് പ്രമുഖനായ കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ചൊവ്വഞ്ചേരി ഉസ്മാന്‍(62) സൗദിയിലെ ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ശ്വാസ തടസ്സം നേരിട്ട ഇദ്ദേഹത്തെ അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഉസ്മാന്‍ അല്‍ഖോബാറിലെ കബയാന്‍ അലി സൂപ്പര്‍മാര്‍ക്കറ്റ് ഉടമയാണ്. സജീവ മുസ് ലിം ലീഗ് പ്രവര്‍ത്തകനും ദമ്മാം കെഎംസിസി നേതാവുമാണ്.

ഭാര്യ: ഷറീന വി പി വടുവപ്പുറം കാരന്തൂര്‍). മക്കള്‍: ഫ്‌സന. ഫാരിസ്(ഖത്തര്‍), ഫാത്തിമ ഫിദ. മരുമക്കള്‍: മുഹമ്മദ് ഇജാസ് കാഞ്ഞിരമണ്ണില്‍, ഹംദ സക്കീര്‍ നെല്ലിക്കാപറമ്പ്. സഹോദരങ്ങള്‍: സി അഹമ്മദ് കോയ ഹാജി(മടവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്), അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍(ദമ്മാം), അബ്ദുല്‍ അസീസ്(ആസ്‌കോ ഗ്ലോബല്‍ ചെയര്‍മാന്‍), ആയിഷ പന്നൂര്‍, ഫാത്തിമ നരിക്കുനി, സുബൈദ ആരാമ്പ്രം.