ദോഹ: ഖത്തറില്‍ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലെ സജീവ സാന്നിധ്യമായ കെ മുഹമ്മദ് ഈസ(69) നിര്യാതനായി. (Prominent Qatari cultural activist K. Muhammad Easa passes away) അലി ഇന്റര്‍നാഷണല്‍ ഉള്‍പെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്.
|
ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ്. പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ. മക്കള്‍ : നജ്ല, നൗഫല്‍, നാദിര്‍, നമീര്‍
എല്ലാവരും ഈസക്ക എന്ന് വിളിക്കുന്ന കെ മുഹമ്മദ് ഈസ 1976 ല്‍ ആണ് ഖത്തറില്‍ എത്തിയത്. മുനിസിപ്പാലിറ്റി ജീവനക്കാരനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ഖത്തര്‍ കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം നിലവില്‍ സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റാണ്.
മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ മേഖലയില്‍ ഖത്തറിലെ പ്രവാസി സമൂഹത്തിന് എന്നും താങ്ങും തണലുമായിരുന്നു. തമിഴ്നാട് പൊള്ളാച്ചിയിലായിരുന്നു ചെറുപ്പകാലം ചിലവഴിച്ചത്.
ഈസക്കയുടെ മൃതദേഹം ദോഹയില്‍ ഖബറടക്കും. ഇന്ന് ഇശാ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബറിസ്ഥാനിലാണ് ഖബറടക്കം.
ഇശാ നിസ്‌കാരത്തിന് ശേഷം മിസൈമീര്‍ പള്ളിയില്‍ വെച്ച് മയ്യിത്ത് നിസ്‌കാരം നടക്കുമെന്ന് ഖത്തര്‍ കെഎംസിസി അറിയിച്ചു. എല്ലാവരും ഇശാ നിസ്‌കാരത്തിന് മിസൈമീര്‍ പള്ളിയില്‍ (അബു ഹമൂര്‍) എത്തണമെന്നും പ്രിയപ്പെട്ട നേതാവിന്റെ പാരത്രിക മോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കെഎംസിസി അഭ്യര്‍ത്ഥിച്ചു.


