പ്രവാചക നിന്ദ നടത്തി വിവാദത്തിലായ ബിജെപി മുൻ വക്താവ് നുപൂർ ശർമയ്ക്ക് ഡൽഹി പൊലീസ് തോക്ക് ലൈസൻസ് അനുവദിച്ചു. വധഭീഷണി ലഭിക്കുന്നതായി പരാതിപ്പെട്ട നുപൂർ ശർമ തോക്കിന് ലൈസൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നതായി ഡൽഹി പൊലീസ് അറിയിച്ചു.
|
കഴിഞ്ഞവർഷം മെയിലാണ് നുപൂർ ശർമ പ്രവാചക നിന്ദ നടത്തിയത്. വാർത്താചാനലിലെ സംവാദത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു നുപൂർ ശർമ പ്രവാചകനിന്ദ നടത്തിയത്. ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയും ഇന്ത്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമയെയും ഡൽഹി ബിജെപി ചുമതലയുള്ള നവീൻ ജിൻഡാലിനെയും ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



