മുനമ്പത്ത് വഖ്ഫ് ഭൂമി കൈയേറിയ സംഭവത്തില്‍ രേഖകള്‍ പരിശോധിക്കാന്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി. പന്തംകൊളുത്തി പ്രതിഷേധ പ്രകടനവും സമരക്കാര്‍ നടത്തി. ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കുന്നത് പ്രശ്ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്നും രേഖകള്‍ പരിശോധിക്കേണ്ട കാര്യമില്ലെന്നും സമരക്കാര്‍ പറഞ്ഞു.
|
പ്രശ്നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കുന്നത് തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. വേഗത്തില്‍ പരിഹാരം കാണുകയാണ് വേണ്ടതെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരെയാണ് സര്‍ക്കാര്‍ കമ്മിഷന്‍ ആയി നിയോഗിച്ചിരിക്കുന്നത്. കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ലെന്നും പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ നോട്ടിസ് നല്‍കരുതെന്ന് വഖ്ഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





