ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര പ്രഖ്യാപനത്തിനു പിന്നാലെ ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ് ലാമിയയില്‍ വിദ്യാര്‍ഥികളുടെ രാത്രി പ്രതിഷേധം അരങ്ങേറി. ഫ്രറ്റേണിറ്റി, എംഎസ്എഫ്, എന്‍എസ് യു(ഐ)സംഘടനകളുടെ നേതൃത്വത്തിലായിരുന്നു കാംപസില്‍ പ്രതിഷേധം നടന്നത്.(protest erupt in jamia millia over implementation of caa)
|
പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യളുയര്‍ത്തിയും സിഎഇ എന്ന പ്ലക്കാര്‍ഡ് കത്തിച്ചുമൊക്കെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ വിദ്യാര്‍ഥിനികളും പങ്കെടുത്തു.
അതേസമയം കാംപസിനു സമീപം സിഎഎ വിരുദ്ധസമരം നടത്താന്‍ വിദ്യാര്‍ഥികളെയോ പുറത്തുനിന്നുള്ളവരെയോ അനുവദിക്കില്ലെന്നും ഇതുറപ്പുവരുത്താന്‍ സുരക്ഷ ശക്തമാക്കിയതായും ജാമിഅ ആക്ടിങ് വൈസ് ചാന്‍സലര്‍ ഇഖ്ബാല്‍ ഹുയ്‌സന്‍ പറഞ്ഞു. പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ 2019ലെ ശൈത്യകാലത്ത് അതിശക്തമായ പ്രതിഷേധത്തിന് തുടക്കംകുറിച്ച കേന്ദ്രങ്ങളിലൊന്നായിരുന്നു ജാമിഅ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





