15
Jan 2024
Tue
15 Jan 2024 Tue

കാത്തിരുന്ന പഞ്ചായത്ത് സെക്രട്ടറി വിജ്ഞാപനം വന്നു; ഈ ഗ്ലാമര്‍ ജോലിക്ക് അപേക്ഷിക്കാന്‍ ഡിഗ്രി മതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചായത്ത് സെക്രട്ടറി എന്ന ഗ്ലാമര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം PSC പ്രസിദ്ധീകരിച്ചു. മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഈ തസ്തികയിലേക്കുള്ള വിജ്ഞാപനം ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുകയായിരുന്നു. വിശദ വിവരങ്ങള്‍ ചുവടെ.

അപേക്ഷിക്കേണ്ട അവസാന തിയതി: ജനുവരി 31

പ്രായം: 36 വയസ്സ് വരെ (02/01/1987 നും 01/01/2005 നും ഇടയില്‍ ജനിച്ചവര്‍)
മറ്റ് പിന്നാക്ക സമുദായങ്ങള്‍, എസ്‌സി/എസ്ടി, ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സാധാരണ പ്രായത്തില്‍ ഇളവിന് അര്‍ഹതയുണ്ട്.

അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല.

യോഗ്യത:
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍

ശമ്പളം 
51,409 രൂപ മുതല്‍ 110300 രൂപ വരെ.
പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓര്‍ക്കുക.

തെരഞ്ഞെടുപ്പ് രീതി

1. OMRപരീക്ഷ
2. ഷോര്‍ട്ട് ലിസ്റ്റിംഗ്
3. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
4. വ്യക്തിഗത ഇന്റര്‍വ്യൂ

എങ്ങിനെ അപേക്ഷിക്കാം
PSCയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. ഇതിനകം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
അതിനായി ‘നോട്ടിഫിക്കേഷന്‍’ എന്ന ക്ലിക്ക് ചെയ്ത് ‘571/2023’ എന്ന കാറ്റഗറി നമ്പര്‍ സെര്‍ച്ച് ചെയ്യുക.
‘Apply Now’ എന്നതില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

അപേക്ഷിക്കേണ്ട ലിങ്ക്: https://thulasi.psc.kerala.gov.in/thulasi/index.php
വിജ്ഞാപനം: https://www.keralapsc.gov.in/sites/default/files/2024-01/noti-571-23.pdf