24
Aug 2023
Wed
24 Aug 2023 Wed

പാരിസ്: സൂപ്പര്‍ താരങ്ങളായ നെയ്മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ എന്നിവരില്ലാതെ പ്രീസീസണ്‍ മല്‍സരത്തില്‍ ഇന്റര്‍മിലാനെതിരേ ഇറങ്ങിയ പിഎസ്ജിക്ക് തോല്‍വി. ടോക്കിയോവില്‍ നടന്ന മല്‍സരത്തില്‍ 2-1നാണ് പിഎസ്ജിയുടെ തോല്‍വി. വിതിനയിലൂടെ പിഎസ്ജി ആദ്യം ലീഡെടുത്തെങ്കിലും എസ്‌പോസിറ്റോ, സ്‌റ്റെഫാനോ സെന്‍സി എന്നിവരിലൂടെ ഇന്റര്‍ തിരിച്ചടിച്ചു. ഈ സീസണോടെ ക്ലബ്ബ് വിടാനിരിക്കുന്ന എംബാപ്പെയെ നേരത്തെ പിഎസ്ജി ടൂറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ സബ്സ്റ്റിറ്റിയൂട്ട് താരമായി ടീമിലുള്‍പ്പെടുത്തിയ നെയ്മര്‍ ഇന്നും കളത്തിലിറങ്ങിയില്ല. കാലിന്റെ ശസ്ത്രക്രിയക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ നെയ്മര്‍ ഇതുവരെ ടീമിനായി ഈ സീസണില്‍ ഇറങ്ങിയിരുന്നില്ല. അതിനിടെ ബാഴ്‌സലോണാ സൂപ്പര്‍ താരം ഉസ്മാനെ ഡെംബലേ പിഎസ്ജിയുമായി കരാറിലെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>