11
Oct 2024
Wed
11 Oct 2024 Wed
PSMO College alumni Association 18th anniversary at Jeddah Indian Consulate

ജിദ്ദ: തിരൂരങ്ങാടി പി എസ് എം ഒ കോളജ് അലുംനി അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ പതിനെട്ടാം വാര്‍ഷിക ആഘോഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 2024 ഒക്ടോബര്‍ 18ന് വൈകീട്ട് 6ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടത്തും. തിരൂരങ്ങാടി കോളജ് പൂര്‍വ വിദ്യാര്‍ഥിയും പട്ടുറുമാല്‍ ജഡ്ജുമായിരുന്ന ഫിറോസ് ബാബു, സിനിമ പിന്നണി ഗായികയായ ദാന റാസിക്ക് എന്നിവര്‍ വാര്‍ഷിക ആഘോഷങ്ങളില്‍ മുഖ്യ അതിഥികളായി കേരളത്തില്‍ നിന്നെത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവരോടൊപ്പം ജിദ്ദയിലെ വിവിധ ഗായകരുടെ ഗാനങ്ങളും ഡാന്‍സ്, മുട്ടിപ്പാട്ട് എന്നീ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.
പിഎസ്എംഒ കോളജിന്റെ അലുംനി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോളജിന്റെ വികസനത്തിനും പുരോഗതിക്കും അലുംനി അസോസിയേഷനുകള്‍ വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. വിവിധ വര്‍ഷങ്ങളിലായി പഠിച്ചിറങ്ങിയ പൂര്‍വ വിദ്യാര്‍ഥികള്‍ വിവിധ രാജ്യങ്ങളിലായി അലുംനി അസോസിയേഷനുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു ചാപ്റ്ററാണ് 2006ല്‍ തുടങ്ങിയ ജിദ്ദ ചാപ്റ്റര്‍.

18 വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ചാപ്റ്റര്‍ കമ്മിറ്റി കോളജിന്റെ വികസനത്തിനും വിദ്യാര്‍ഥികളുടെ ക്ഷേമത്തിനുമായി ഒട്ടനവധി സഹായ സഹകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 25 ലക്ഷത്തോളം മുടക്കി അല്‍ അബീര്‍ ഗ്രൂപ്പിന്റെ സഹായത്തോടെ തങ്ങള്‍ നല്‍കിയ ഡിജിറ്റല്‍ ലൈബ്രറി സംവിധാനം. വിദ്യാര്‍ഥികള്‍ക്കും റിസര്‍ച്ച് സ്‌കോളര്‍സിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ലൈബ്രറി കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴില്‍ ആദ്യമായാണ് ഒരു എയ്ഡഡ് കോളജില്‍ ഇങ്ങിനെ ഒരു സംവിധാനം ഒരുക്കിയത്. അതുപോലെ കഴിഞ്ഞ 6 വര്‍ഷമായി കോളജിലെ നിര്‍ധരരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 10 ലക്ഷത്തോളം രൂപ നല്‍കാനും ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റിക്ക് കഴിഞ്ഞു. 15 കോടി രൂപ ചിലവില്‍ കഴിഞ്ഞ വര്‍ഷം നിര്‍മാണം ആരംഭിച്ച ജൂബിലി ബ്ലോക്ക് ബില്‍ഡിങ് നിര്‍മാണ ഫണ്ടിലേക്കു സഹായം നല്‍കുവാന്‍ ചാപ്റ്റര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട് .

ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അലുംനി ഭാരവാഹികളായ സീതി കൊളക്കാടന്‍, അഷ്റഫ് കുന്നത്ത്, സിദ്ധീഖ് ഒളവട്ടൂര്‍, റഷീദ് പറങ്ങോടത്ത്, റഹൂഫ് എം പി, അഷ്റഫ് അഞ്ചാലന്‍, ഇല്യാസ് കല്ലിങ്ങല്‍, റഹ്‌മത്തലി തുടങ്ങിയവര്‍ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക