13
Nov 2024
Sat
13 Nov 2024 Sat
Pushpa 2

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ2: ദി റൂള്‍ ഡിസംബര്‍ 5ന് തിയേറ്ററുകളിലെത്തുന്നു. (Pushpa 2 is coming to shake up the theaters; Targeting over 200 crores from two states alone) സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസില്‍ കൂടുതല്‍ മികവോടെ പ്രതിനായക വേഷത്തിലെത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തിയ പുഷ്പയുടെ സീക്വല്‍ ആണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഡ്രാമ ചിത്രം 1000 കോടി ക്ലബ്ബ് കടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. എല്ലാ മേഖലകളും വന്‍ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. രണ്ട് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 212 കോടി രൂപയാണ് സിനിമ ലക്ഷ്യമിടുന്നത്. വലിയ ലക്ഷ്യമായ ഈ തുകയിലേക്കെത്താന്‍ സിനിമയക്ക് തുടക്കത്തില്‍ തന്നെ പോസിറ്റീവ് റിവ്യൂ ആവശ്യമാണ്. ആദ്യ ദിവസങ്ങളില്‍ ടിക്കറ്റ് തുക കുത്തനെ ഉയര്‍ത്താനും ലക്ഷ്യമിടുന്നുണ്ട്.

ALSO READ: ‘ടർക്കിഷ് തർക്കം’: മതനിന്ദ കാരണം ഭീഷണിയെന്ന ആക്ഷേപം താരങ്ങളും തള്ളിയതോടെ വെട്ടിലായി നിർമാതാവ്; വിശദീകരണം തേടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചില കട്ടുകളോടെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് അനുവദിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സമീപകാലത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രമാവും പുഷ്പ 2. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ രേഖയില്‍ ചിത്രത്തിന്റെ ദൈര്‍ഘ്യമായി കാട്ടിയിരിക്കുന്നത് 200.38 മിനിറ്റ് ആണ്. അതായത് 3 മണിക്കൂര്‍, 20 മിനിറ്റ്, 38 സെക്കന്‍ഡ്.

Pushpa 2 Pushparaj Sreevalli

ഫഹദിന്റെ കഥാപാത്രത്തിന് ആദ്യ ഭാഗത്തേക്കാള്‍ പ്രാധാന്യം സീക്വലില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. പുഷ്പ 2-ല്‍ തകര്‍പ്പന്‍ പ്രകടനമാണ് ഫഹദ് ഫാസില്‍ കാഴ്ചവെച്ചിരിക്കുന്നതെന്നും എല്ലാ മലയാളികള്‍ക്കും അദ്ദേഹത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കാമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

മലയാളത്തിനുള്ള ആദരമായി ചിത്രത്തിലെ പീലിംഗ് എന്ന പാട്ടിന്റെ തുടക്കം മലയാളത്തിലായിരിക്കും എന്ന് അല്ലു അര്‍ജുന്‍ നേരത്തെ അറിയിച്ചിരുന്നു.