15
Jun 2024
Tue
15 Jun 2024 Tue

തുര്‍ക്കിയില്‍ ജോലി: ODEPEC വഴി റിക്രൂട്ട്‌മെന്റ്, ശമ്പളം ഒന്നരലക്ഷത്തിന് മുകളില്‍; നാളെക്ക് മുമ്പായി അപേക്ഷിക്കണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ODEPEC മുഖേന തുര്‍ക്കിയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. തുര്‍ക്കി ഷിപ്പ് യാര്‍ഡിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. ക്യുഎ/ ക്യുസി എഞ്ചിനീയര്‍ ഒഴിവിലേക്കാണ് അവസരം. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജൂണ്‍ 27

തസ്തിക & ഒഴിവ്

മെക്കാനിക്കല്‍ QA/QC എഞ്ചിനീയര്‍

ബന്ധപ്പെട്ട മേഖലയിലെ ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലും കമ്മീഷന്‍ ചെയ്യുന്നതിലും കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. (കപ്പല്‍ ശാലകളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും).

പൈപ്പിങ് QA/AC എഞ്ചിനീയര്‍

ബന്ധപ്പെട്ട മേഖലയിലെ ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത.

പൈപ്പിങ് ഫാബ്രിക്കേഷന്‍, ഇന്‍സ്റ്റാലേഷന്‍, ടെസ്റ്റിങ് എന്നിവയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം.

ഇലക്ട്രിക്കല്‍ QA/QC എഞ്ചിനീയര്‍

ബന്ധപ്പെട്ട മേഖലയിലെ ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഇലക്ട്രിക്കല്‍ സിസ്റ്റം ഇന്‍സ്റ്റാലേഷന്‍ ടെസ്റ്റിങ്ങിലും കമ്മീഷനിംഗിലും കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം.

ശമ്പളം

പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 1500 മുതല്‍ 2000 യു.എസ് ഡോളര്‍ വരെ ശമ്പളമായി ലഭിക്കും. (1.25 ലക്ഷം മുതല്‍ 1.67 ലക്ഷം വരെ).
ഇതിനുപുറമെ സൗജന്യ താമസം, ഇന്‍ഷുറന്‍സ്, ശമ്പളത്തോട് കൂടി ഒരു മാസത്തെ അവധി, വിമാന ടിക്കറ്റ് എന്നിവയും ലഭിക്കും.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് മെയില്‍ അയക്കണം.

സബ്ജക്ട് ലൈനില്‍ QA/QC Engineer to Shipyard in Turkey എന്ന് രേഖപ്പെടുത്തണം.

സംശയ നിവാരണത്തിന്: 04712329440/ 2329441/ 7736496574 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Link: https://www.odepc.in/

QA/QC Engineers required for Shipyard in Turkey